Advertisements
|
ഫാ. മാത്യു ഇലവുങ്കല്‍ വി സി നയിക്കുന്ന ഡബ്ളിന്‍ റീജിയന്‍ കുടുംബ നവീകരണ ധ്യാനം ഒക്ടോബര്‍ 26 മുതല്‍ ബ്ളാക്ക് റോക്കില്‍
ജോസ് കുമ്പിളുവേലില്‍
ഡബ്ളിന്‍ : പ്രശസ്ത വചന പ്രഘോഷകനും മുരിങ്ങൂര്‍ ധ്യാന കേന്ദ്രം മുന്‍ ഡയറക്ടറും, കല്യാണ്‍ താബോര്‍ ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടറുമായ ഫാ. മാത്യു ഇലവുങ്കല്‍ (കൊച്ചുമാത്യു അച്ചന്‍) വി സി നയിക്കുന്ന ഡബ്ളിന്‍ റീജിയന്‍ കുടുംബ നവീകരണ ധ്യാനം ഒക്ടോബര്‍ 26 മുതല്‍ 28 വരെ അയര്‍ലന്റിലെ ബ്ളാക്ക് റോക്കില്‍ നടക്കും. ബ്ളാക്ക് റോക്ക് ന്യൂടൗണ്‍പാര്‍ക്ക് അവന്യുവിലുള്ള ചര്‍ച്ച് ഓഫ് ദി ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സില്‍ ആണ് ത്രിദിന ധ്യാനം നടക്കുന്നത്. 26 ശനിയാഴ്ച 11.30 മുതല്‍ 7.30 വരെയും ഞായറാഴ്ച ഒരു മണി മുതല്‍ ഏഴര വരെയും തിങ്കളാഴ്ച 11.30 മുതല്‍ ഏഴര വരെയുമാണ് മുതിര്‍ന്നവര്‍ക്കുള്ള ധ്യാനം നടക്കുന്നത്.
ഇതേ ദിവസങ്ങളില്‍ തന്നെ ''ആത്മീയം'' എന്ന പേരില്‍ കുട്ടികള്‍ക്കുള്ള ധ്യാനവും നടക്കും.വേദപാഠം പഠിക്കുന്ന കുട്ടികളെ മൂന്ന് ഗ്രൂപ്പാക്കി തിരിച്ചാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. ഗ്രൂപ്പ് ഒന്നില്‍ നാല്, അഞ്ച്, ആറ് ക്ളാസുകളും ഗ്രൂപ്പ് രണ്ടില്‍ 7,8,9,10 ക്ളാസുകളിലും, ഗ്രുപ്പ് മുന്നില്‍ 11,12 ക്ളാസുകളില്‍ പഠിക്കുന്ന കുട്ടികളെയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നോര്‍ത്ത് സൈഡില്‍ നിന്നും വരുന്നവര്‍ M 50 14 ~എക്സിറ്റില്‍ ഇറങ്ങിയും, വാട്ടര്‍ ഫോര്‍ഡ് ~ വിക്ക്ലോ ~ ഭാഗത്ത് നിന്നും വരുന്നവര്‍ എക്സിറ്റ് 17 ല്‍ ഇറങ്ങി N 11 വഴി ധ്യാന കേന്ദ്രത്തില്‍ എത്താവുന്നതാണ്.
അനുഗ്രഹ ദായകമാകുന്ന കുടുംബ വിശുദ്ധീകരണ ധ്യാനത്തില്‍ എല്ലാവരേയും ക്ഷണിയ്ക്കുന്നതായി സീറോ മലബാര്‍ സഭ അയര്‍ലണ്ട് നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ ജോസഫ് മാത്യു ഓലിയക്കാട്ടില്‍ അഭ്യര്‍ത്ഥിച്ചു.
വിവരങ്ങള്‍ക്ക് : Siby Sebastian 0894488895 ,Joychan Mathew0872636441,Binujith Sebastian0879464254 എന്നിവരുമായി ബന്ധപ്പെടുക.
Address: Church of the Guardian Angels Newtownpark Ave, Rockfield, Blackrock, Co. DublinA94 WF89 |
|
- dated 08 Oct 2024
|
|
Comments:
Keywords: Europe - Otta Nottathil - retreat_fr_mathew_elavunkal_vc_ireland_blackrock_oct_26 Europe - Otta Nottathil - retreat_fr_mathew_elavunkal_vc_ireland_blackrock_oct_26,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|